Wednesday, 18 June, 2008

അടയാളം

ടെലഫോണ്‍ നിറുത്താതെ മണിയടിക്കുന്നതു കേട്ടാണ് എമ്മാനുവേലച്ചന്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്...ആരാണാവോ ഈ വെളുപ്പാംങ്കാലത്ത്! പാതിതുറന്നമിഴികളാല്‍ ചുമരിലെക്ലോക്കിലെക്കു പാളിനോക്കിയപ്പോള്‍ മണിഎട്ടേകാല്‍ ‌കഴിഞ്ഞിരിക്കുന്നു.... അപ്പോള്‍ തീരെവെളുപ്പാങ്കാലമെന്നു പറയാന്‍വയ്യ. ഇന്നലെ രാത്രി ഒരുപാട് വൈകിയാണ് കിടന്നത്. ശനിയാഴ്ചകളില്‍ ചാപ്പലിലെ കുര്‍ബാന വൈകുന്നേരമായതിനാല്‍ അല്പം നേരം വൈകിഉണര്‍ന്നാല്‍ മതിയല്ലൊ എന്ന ധൈര്യത്തിലായിരുന്നു പാതിരാ കഴിഞ്ഞിട്ടും കമ്പ്യൂട്ടറിനുമുന്നില്‍ കുത്തിയിരുന്നത്. ഉറക്കച്ചടവ് വിട്ടുമാറാത്ത കണ്ണുകള്‍ ഇരുകൈകള്‍കൊണ്ടും കൂട്ടിത്തിരുമ്മി അച്ചന്‍ ഒരു വേള കട്ടിലില്‍ ചടഞ്ഞിരുന്നു... പിന്നെ ഉറക്കെ ഒരു കോട്ടുവായിട്ടു. ഒട്ടും രസമല്ലാത്ത മട്ടില്‍ മേശമേലിരുന്നു ബഹളം വയ്ക്കുന്ന ടെലഫോണിനെ ഒന്നു നോക്കി, ഇരുന്ന ഇരുപ്പില്‍ ആയാസപ്പെട്ട് കൈയെത്തിച്ച് അതെടുക്കാന്‍ തുനിഞ്ഞപ്പോഴേക്കും മണിയടിനിലച്ചു.അത്യാവശ്യമുള്ളവര്‍ വീണ്ടും വിളിക്കട്ടേ. അച്ചന്മാരും മനുഷ്യരല്ലെ...കക്കൂസിലായിരിക്കും എന്നോര്‍ത്തിട്ടെങ്കിലും അല്പം കഴിഞ്ഞ് വിളിക്കാമല്ലോ. താഴെ മഠം‌വക ആശുപത്രിയില്‍ പിടിവിട്ട കേസുകള്‍ വല്ലതും വന്നിട്ടുണ്ടാകുമോ ആവോ... അന്ത്യകൂദാശകിട്ടാതെ ആരേലും അങ്ങേലോകത്തേക്കു പോയാല്‍ അതിന്റെ ഉത്തരവാദിത്യത്തില്‍ നിന്നും തനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലാ. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.


രാവിലെ ഉറക്കമുണര്‍ന്നാല്‍ പല്ലുപോലും തേയ്ക്കുന്നതിനു മുമ്പെ ഒരു കാപ്പികുടിക്കണശീലം പണ്ടുണ്ടായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെട്ടതു ഈ ശീലമൊന്നു മാറ്റിയെടുക്കാനായിരുന്നു. ആദ്യകാലത്ത് ആരും കാണാതെ പച്ചവെള്ളത്തില്‍ കാപ്പിപ്പൊടി കലക്കി കുടിച്ചിട്ടുണ്ട്. പലപ്രാവശ്യം പൗരോഹിത്യത്തിലേക്കുള്ള വിളിമറന്ന് പെട്ടിയും കിടക്കയുമെടുത്ത് തിരികെ പോരാന്‍ തുനിഞ്ഞതാ... അപ്പോഴെല്ലാം ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു ചോദ്യം...'മാനുവേല്‍...ക്വോവാദീസ്?'. അതു ദൈവത്തിന്റെ വിളിയായ് തിരിച്ചറിഞ്ഞു... അങ്ങിനെ ശീലങ്ങളും ശീലക്കേടുകളും മാറിമറിഞ്ഞതിനൊപ്പം കാലക്രമത്തില്‍ മാനുവേല്‍‍ റവ. ഫാ‍. എമ്മാനുവേല്‍ ആയിമാറി.അച്ചന്‍ സാവധാനത്തില്‍ അടുക്കളയിലേക്ക് നടന്നു. ഒരു കുശിനിക്കാരനുണ്ടായിരുന്നതിനെ ദുര്‍‌വാശികാട്ടി പിണക്കി അയക്കേണ്ടായിരുന്നു. അതുകൊന്ണ്ടിപ്പോള്‍ എന്തായി... ആഗ്രഹമുള്ള ആഹാരം വല്ലതും കഴിക്കണമെങ്കില്‍ വല്ല മാമോദീസായോ, കല്യാണമോ വരണം. ബാക്കി ദിവസങ്ങളില്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍മാര്‍ കൊടുത്തയക്കുന്നതെന്താണെന്നുവച്ചാല്‍ അത്... മിക്കവാറും ദിവസങ്ങളില്‍ ഉരുളക്കിഴങ്ങായിരിക്കും.

അച്ചന്‍ കാപ്പിക്കുള്ള വെള്ളമെടുത്ത് അടുപ്പത്ത് വച്ചതിനു ശേഷം വരാന്തയിലേക്കുവന്നു അവിടെ കിടന്ന ദിനപ്പത്രവും എടുത്തുകൊണ്ട് ബാത്തുറൂമില്‍ കയറി കതകടച്ചുകുറ്റിയിട്ടു. ശ്വസ്തമായ് ഇരുപ്പുറപ്പിച്ചു പത്രത്തിന്റെ തലക്കെട്ടുകളിലൂടെ കണ്ണോടിച്ചു തുടങ്ങിയതേ വീണ്ടും ടെലഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി...


ഒരു പ്രകാരത്തില്‍ ഓടിപ്പിടഞ്ഞ് ടെലഫോണിനടുത്ത് എത്തിയപ്പോഴേക്കും മണിനാദം വീണ്ടുംമുറിഞ്ഞു.
അശ്വസ്തയോടെ എന്തോ പിറുപിറുത്തുകൊണ്ട് അടുക്കളയിലെത്തിയ അച്ചന്‍ അറിയാതെ വിളിച്ചുപോയ് 'ജീസസ്സ്...' വിരസമായ് ആരംഭിച്ച ഒരു പ്രഭാതത്തിന്റെ തുടര്‍ചലനങ്ങളെന്നപോലെ അടുപ്പത്ത് വച്ച വെള്ളം മുഴുവനും തിളച്ചുവറ്റിയിരിക്കുന്നു. ഇന്നിനി കട്ടന്‍ കാപ്പി വേണ്ട...ആരായിരിക്കും രാവിലെ രണ്ടുപ്രാവശ്യം വിളിച്ചത് എന്നോര്‍ത്തുകൊണ്ട് അച്ചന്‍ കിടപ്പുമുറിയിലേക്ക് തിരിച്ചുവന്നു. ചുവരിലെ ക്ലോക്കില്‍ അപ്പോള്‍ ഒമ്പതുമണിയാവാന്‍ ഏതാനും മിനിറ്റുകളുടെ കുറവേ ഉണ്ടായിരുന്നൊള്ളു. മഠത്തില്‍ നിന്നും ബ്രേക്ഫാസ്റ്റ് കൊടുത്തയക്കാന്‍ ഇനിയും അരമണിക്കൂറുകൂടി കഴിയണം. ശനിയാഴ്ച ദിവസങ്ങളില്‍ അങ്ങിനെ മതിയെന്നു അച്ചന്‍ ആവശ്യപ്പെട്ടിട്ടാണ് അല്ലെങ്കില്‍ ബാക്കി ദിവസങ്ങളിലെപോലെ എട്ടുമണിക്കുതന്നെ കൊടുത്തയച്ചേനെ.മാനുവേലച്ചന്‍ നീണ്ട‌വെള്ളക്കുപ്പായമെടുത്ത് ധരിച്ച് തിടുക്കത്തില്‍ ബട്ടന്‍സുകള്‍ അതാതിന്റെ തുളകളില്‍ തിരുകിക്കയറ്റാന്‍ തുടങ്ങി. ഈ നീണ്ടകുപ്പായത്തിലെ എണ്ണമില്ലാത്ത കുടുക്കുകളാണോ പലരേയും പൗരോഹിത്യ ദൈവവിളി സ്വീകരിക്കുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്ന് മാനുവേലച്ചന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വീണ്ടും ടെലഫോണ്‍ ബെല്ലടിച്ചു...
ഇപ്രാവശ്യം പിഴച്ചില്ലാ... മണിനാദം നിലയ്ക്കും‌മുമ്പെ അച്ചന്‍ ഫോണ്‍ കൈക്കലാക്കി..."ഹലോ...ഫാദര്‍ മനുവേല്‍ ഹിയര്‍..."


"അച്ചോ...ഇതു കോണ്‍‌വെന്റീന്ന് റോസിലി സിസ്റ്ററാന്നെ...."


"ങാഹാ.. എന്താ വിശേഷിച്ച്...പറയൂ..."


"ഞങ്ങള്‍ കുറേനേരമായ് ട്രൈചെയ്യുന്നു... ഒരത്യാവശ്യകാര്യമുണ്ട് അച്ചന്‍ എത്രയും പെട്ടെന്ന് ഇവിടെവരെ ഒന്നുവരണം...."


"എന്താ സിസ്റ്റര്‍ ഇന്നാളത്തെപ്പോലെ കള്ളന്‍ കയറിയോ?..."

ബീപ്..ബീപ് ...ബീപ്... ഇല്ലാ അച്ചന്‍ ചോദിച്ചത് അവിടെ കേട്ടിട്ടില്ലാ. മറുതലയ്ക്കല്‍ ഫോണ്‍ വച്ച് പോയിരിക്കുന്നു.അപ്പോള്‍ ഇവരായിരുന്നു രാവിലെമുതല്‍ വിളിച്ചുകൊന്ടിരിക്കുന്നത്. എന്താണാവോ ഇത്ര ഗുരുതരമായ പ്രശ്നം. ഒട്ടും സമയം കളയാതെ അച്ചന്‍ മഠത്തിലേക്കു പുറപ്പെട്ടു.
കാലമത്ര നന്നല്ലാത്തതിനാല്‍ തീരെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ മാത്രമെ അച്ചന്‍ കോണ്‍‌വെന്റിലേക്ക് പോകാറൊള്ളു. ആഹാരം കഴിക്കാന്‍ അച്ചനു ഇവിടെ വന്നൂടെ എന്ന മദറിന്റെ നിര്‍ദേശത്തെ വെറുംചിരിയാല്‍ നിരസിച്ചുകൊണ്ട് അച്ചന്‍ തൂക്കുപാത്രത്തില്‍ നേരം തെറ്റിയെത്തുന്ന തണുത്ത ആഹാരത്തില്‍ തൃപ്തനായി ജീവിക്കുന്നു.

മാനുവേലച്ചന്‍ പടിക്കലെത്തിയപ്പോഴേക്കും മദര്‍ നേരിട്ടുവന്നു സ്വീകരിച്ചു...

"എന്താ മദറെ പ്രശ്നം?.."


"പ്രശ്നമൊന്നുമല്ലാ....അച്ചന്‍ വരു കാണിച്ചുതരാം ഒരു സന്തോഷ വര്‍ത്തമാനമാണ്."


"അതെന്താണെന്നൊന്നു പറഞ്ഞൂടെ...." കുന്നുകയറിതിടുക്കത്തില്‍ നടന്നതിന്റെ ക്ഷീണത്തില്‍ അച്ചന്‍ നിന്നു കിതച്ചു.


"അച്ചനിങ്ങുവരുന്നെ... ഇതൊന്നുകണ്ടിട്ട് എന്താവേണ്ടെന്ന് വേഗം തീരുമാനിക്കണം..."മാനുവേലച്ചന്റെ കൈയില്പിടിച്ച് വലിച്ചുകൊണ്ട് മദര്‍ അകത്തേക്ക് പോയി. അടുക്കളയോടു ചേര്‍ന്നുള്ള ഊണൂമുറിയില്‍ കന്യാസ്ത്രീകളെല്ലാം വട്ടംകൂടിയിട്ടുണ്ട്. ഇവിടെ കാര്യമായിട്ടെന്തോ സംഭവിച്ചിരിക്കുന്നു എന്ന് അച്ചനു മനസിലായ്.

"അച്ചനിതേലൊന്നു നോക്കിക്കെ..."


മനുവേലച്ചന്‍ ചൂണ്ടുവിരല്‍കൊണ്ട് കണ്ണാടി മൂക്കിന്മെല്‍ നന്നായ് ഉറപ്പിച്ച് സൂക്ഷിച്ചുനോക്കി. മേശമേല്‍ വിരിച്ച വെള്ളത്തുണിയില്‍ ഒരു കരിഞ്ഞ ചപ്പാത്തിയിരിക്കുന്നു.

"എന്തായിത്...ചപ്പാത്തീയല്ലെ!!!...." അച്ചനു കാര്യത്തിന്റെ ഗൗരവം തീരെ പിടികിട്ടിയില്ലാ...

"ആ ചപ്പാത്തിയില്‍ എന്താണു കാണുന്നതെന്ന് ഒന്നുകൂടി സൂക്ഷിച്ചുനോക്കു.... അതില്‍ ക്രിസ്തുവിന്റെ പ്രതിരൂപം കാണുന്നില്ലെ അച്ചോ?"ശരിയാണ്. പരത്തിയപ്പോള്‍ അല്പം ഓവല്‍ഷെയ്പ്പ് ആയെങ്കിലും ചപ്പാത്തി കണ്ടാല്‍ കുറ്റം പറയാനൊക്കില്ല.പഴുത്ത തവയില്‍ ചുട്ടെടുത്ത നേരത്ത് ഒത്ത നടുഭാഗത്താണ് കരിവു പറ്റിയത്. ആ കരിവുപാടില്‍ നോക്കിയാല്‍ ക്രിസ്തു കുരിശില്‍ തൂങ്ങിക്കിടക്കുന്നതുപോലെയുണ്ട്. കുരിശിനു താഴെയായ് മൂന്നുനാലു ചെറിയ കരിവുകള്‍ ...അതു ക്രിസ്തുവിന്റെ മാതാവും പ്രിയ ശിഷ്യന്‍ യോഹന്നാനും മദ്ധലനാ മറിയവും ഒക്കെ ആയിരിക്കണം...അല്ലെങ്കില്‍ പീലാത്തോസിന്റെ പടയാളികള്‍...


"ഇനി എന്താ നമുക്ക് ചെയ്യേണ്ടെ?... അച്ചനോടു ചോദിച്ചിട്ടുവേണോലോ ഒരു തീരുമാനമെടുക്കാന്‍."


"ഇതാര്‍ക്കാ ഈ ദര്‍ശനം ആദ്യമുണ്ടായത്?" അച്ചന്‍ ചോദിച്ചു...


"റോസിലി സിസ്റ്ററിനാ..."


"ഇന്നു ആഹാരമുണ്ടാക്കുന്നത് എന്റെ ഊഴമായിരുന്നു. എല്ലാം സാധാരണപോലെ, മാവുകുഴച്ചുവച്ചിട്ട് കറിക്കുള്ളതെല്ലാം റെഡിയാക്കി അടുപ്പത്തുവച്ചു. പിന്നെ മാവ് പരത്തി ചപ്പാത്തി ചുട്ടുതുടങ്ങി... മൂന്നാമത്തെ ചപ്പാത്തി ചുട്ടപ്പോഴാണ് അത്ഭുതം സംഭവിച്ചത്. " റോസിലി സിസ്റ്റര്‍ പറഞ്ഞു.


മാനുവേലച്ചന്‍ കസേര വലിച്ചിട്ടിരുന്ന് കരിഞ്ഞ ചപ്പാത്തിയെ സൂക്ഷിച്ച് വീക്ഷിച്ചു... കര്‍ത്താവ് അപ്പോഴും കുരിശില്‍ തന്നെ ഉണ്ടായിരുന്നു.

"മറ്റു രണ്ടുചപ്പാത്തികള്‍ കൊണ്ടുവരു ..."


ആദ്യം ചുട്ട രണ്ടുചപ്പാത്തികളും അച്ചന്‍ സസൂഷ്മം നിരീക്ഷിച്ചു... അതിലും കരിഞ്ഞപാടുകള്‍ ഉണ്ടായിരുന്നു...പക്ഷേ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ലാ...ഒരുപക്ഷെ ഗലീലിയ കടലാവാം... താബോര്‍ മലയാവാം... അല്ലെങ്കില്‍ ജറുസലേം പട്ടണം മൊത്തത്തിലായ്ക്കൂടെന്നുമില്ലാ."കറി ഇന്നും ഉരുളക്കിഴങ്ങുതന്നെ ആയിരിക്കുമല്ലോ ഇല്ലെ, അതിന്റെ അവസ്ഥയില്‍ അതിസ്വോഭാവികമായ എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നുണ്ടോ? " അച്ചന്‍ അതു ചോദിച്ചപ്പോഴാണ് കറിയില്‍ എന്തെങ്കിലും അടയാളം ഉണ്ടോ എന്നു നോക്കിയില്ലല്ലോ എന്ന് കന്യാസ്ത്രീജനങ്ങള്‍ക്കും തോന്നിയത്. പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.കറിക്കലം മൊത്തമായ് മേശമേല്‍ എത്തി. അപ്പോഴും അതില്‍നിന്നും ചെറുതായ് ദിവ്യചൈതന്യമെന്നപോലെ ആവിപറക്കുന്നുണ്ടായിരുന്നു.മാനുവേലച്ചന്‍ പ്ലേയ്റ്റില്‍ ഒന്നിനുമുകളില്‍ ഒന്നായ് ചപ്പാത്തികളടുക്കി. ഇപ്പോള്‍ ക്രൂശിതനായ ക്രിസ്തു ഏറ്റവും മുകളില്‍. പിന്നെ ഉരുളക്കിഴങ്ങുകറി രണ്ടുവട്ടം അച്ചന്‍ ചപ്പാത്തിക്കുമുകളിലൊഴിച്ചു. പണ്ട് പടയാളികള്‍ ക്രിസ്തുവിന്റെ മുഖത്ത് തുപ്പിയതിലും ക്രൂരമായ ഒരു പ്രവൃത്തി...

അച്ചന്‍ തിടുക്കത്തില്‍ മൂന്നു ചപ്പാത്തിയും അകത്താക്കി.


ചപ്പാത്തി പരത്തുന്ന കോലുവച്ച് അച്ചനെ തലക്കടിച്ചുകൊല്ലാന്‍പോലും കഴിയാതെ മദറമ്മ മരവിച്ചു നിന്നുപോയ്.കൈകഴുകി തുടച്ചിട്ട് അച്ചന്‍ എല്ലാവരോടുമായ് ഇത്രയും പറഞ്ഞു...
"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ...."

മാനുവേലച്ചന്‍ തിരിഞ്ഞുനോക്കാതെ പടികളിറങ്ങി, അനുദിനജീവിതത്തിന്റെ തിരക്കുകളിലേക്ക്.

56 comments:

(സുന്ദരന്‍) said...

വളരെകാലത്തിനു ശേഷം നാട്ടുകവലയില്‍ തിരിച്ചുവരുന്നു...

സഹയാത്രികന്‍ said...

സുന്ദരാ...സുന്ദരമായി...

:)

ശാലിനി said...

മാനുവേലച്ചനെപോലുള്ളവരാണ് സഭയ്ക്ക് ഇന്നാവശ്യം.

സുന്ദരാ, നാട്ടുകവലയിലേക്ക് തിരിച്ചുവന്നതിന് നന്ദി, ഇനി തുടരെ പോസ്റ്റുകള്‍ പോരട്ടെ.

Jishad said...

നാട്ടു കവലയിലേക്ക് സ്വാഗതം

Sharu.... said...

ഹഹഹ.... ഇങ്ങനെയുള്ള അച്ചന്മാരാണ് വേണ്ടത്. പോസ്റ്റ് ഉഗ്രന്‍

വാല്‍മീകി said...

ഹഹഹ.. അതു കലക്കി.. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല സുന്ദരാ...

പാഞ്ചാലി :: Panchali said...

"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ...."

നല്ല നിരീക്ഷണം! നല്ല എഴുത്ത്! വളരെ ഇഷ്ടപ്പെട്ടു.
റോമിലല്ലേ? വത്തിക്കാന്‍ വരെ പോയി, ഇതു നമ്മുടെ മാര്‍പ്പാപ്പയെ ഒന്നു കാണിച്ച്, അദ്ദേഹത്തെക്കൊണ്ട് (പേപ്പല്‍ റെക്കമെന്റേഷനോടെ) കേരളത്തിലെ എല്ലാ ഇടവകകളിലേക്കും ഓരോ കോപ്പി അയപ്പിയ്ക്കാന്‍ പറ്റുമോ എന്ന് കൂടി ശ്രമിക്കണേ! എങ്കില്‍ കുറെ അന്ധവിശ്വാസികളെ നേരെയാക്കമായിരുന്നു!

ആഷ | Asha said...

സുന്ദരാ, അസലായെഴുതി

"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ...."

Bindhu said...

കൊള്ളാം സുന്ദരാ.
തമാശ പോലെ തുടങ്ങി അവസാനം ഒരുഗ്രന്‍ സന്ദേശം.

ViswaPrabha വിശ്വപ്രഭ said...

മലയാളം ബ്ലോഗുകളില്‍ വായിച്ചവയില്‍ ഏറ്റവും മികച്ചുനില്‍ക്കുന്ന സൃഷ്ടികളില്‍ ഒന്ന്! സരളവും നാടകീയവുമായ രചനാശൈലി.

സുന്ദരം! അതിസുന്ദരം!

ViswaPrabha വിശ്വപ്രഭ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

കൊള്ളാം സുന്ദരാ.

ഓഫ്.ടോ
പാഞ്ചാലി, സുന്ദരന്‍ മാര്‍പ്പാപയോട് പറഞ്ഞില്ലെങ്കിലും പണ്ട് ഫുഡ്ബോള്‍ താരം മറഡോണ പറഞ്ഞിരുന്നു
"Yes, I did argue with the Pope. I argued with him because I've been to the Vatican and seen the gold ceilings. And then I hear the Pope saying that the Church was concerned about poor kids. So? Sell the ceilings, mate! Do something!"
http://news.bbc.co.uk/sport2/hi/football/988261.stm ല്‍ കാണാം

G.manu said...

ആദ്യം ചുട്ട രണ്ടുചപ്പാത്തികളും അച്ചന്‍ സസൂഷ്മം നിരീക്ഷിച്ചു... അതിലും കരിഞ്ഞപാടുകള്‍ ഉണ്ടായിരുന്നു...പക്ഷേ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ലാ...ഒരുപക്ഷെ ഗലീലിയ കടലാവാം... താബോര്‍ മലയാവാം... അല്ലെങ്കില്‍ ജറുസലേം പട്ടണം മൊത്തത്തിലായ്ക്കൂടെന്നുമില്ലാ.

സുന്ദരാ...........
ക്ലാസിക്ക്..റിയലി ക്ലാസിക്ക്..

നിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ബെസ്റ്റ് പോസ്റ്റ്..
നര്‍മ്മം, മധുരം, പിന്നെ കാര്യം

ഹോ.. ഇത് മനസില്‍ തീര്‍ത്ത ഓളങ്ങള്‍ ഇതുവരെ ഒടുങ്ങുന്നില്ല

വാടാ ഒന്നു ദില്ലിക്ക്..ഒന്ന് ആശ്ലേഷിക്കട്ടെ..

തമനു said...

ഇതു വെറും കഥയാണല്ലൊ, ഇങ്ങനെയൊരു പുരോഹിതനെ കാണാന്‍ പോലും കിട്ടില്ലല്ലോ എന്നു്, ഈ മനോഹര കഥ തന്ന സുഖത്തിനിടയിലും ഞാന്‍ സങ്കടപ്പെടുന്നു സുന്ദരാ..

വായിച്ചവരുടെയെല്ലാം ഹൃദയത്തില്‍ തട്ടിയ ആ വരികള്‍ തന്നെ ഞാനും എടുത്തെഴുതുന്നു..

"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്.“

നീലക്കുറുക്കന്‍ said...

great

കുഞ്ഞന്‍ said...

സുന്ദരാ..

സുന്ദരമായ ആഖ്യാന ശൈലി..!

ഒരു പച്ചയായ ആവിഷ്ക്കാരം..കൊടുകൈ..

തിരിച്ചുവരവും ഗംഭീരം.

ഉഗാണ്ട രണ്ടാമന്‍ said...

കൊള്ളാം സുന്ദരാ...

നന്ദകുമാര്‍ said...

അരേ വാഹ്! ഇന്നത്തെ ദിവസം ധന്യമായി. വാക്കുകളൊന്നും പോരാ മാഷെ ഇതിനെ അഭിനന്ദിക്കാന്‍!!
മാഷെ, ഇതിന്റെ കുറെ പ്രിന്റ് ഔട്ടെടുത്ത് എല്ലാ ഇടവകയിലും ഇടയലേഖനമായി വായിക്കാന്‍ ഏര്‍പ്പാടുചെയ്യാന്‍ പറ്റുമോ ? കുറേ പേര്‍ക്കെങ്കിലും ബോധം വയ്ക്കട്ടെ എന്നു കരുതിയിട്ടാണ്. :-)

Kichu Vallivattom said...

ഹ ഹ ഹ.... ഗംഭീരം... അതി ഗംഭീരം..
നര്‍മ്മത്തില്‍ ചാലിച്ച ഒരു നല്ല സന്ദേശം തന്നെ!!!!

സന്ദീപ് കളപ്പുരയ്ക്കല്‍ said...

കരിഞ്ഞ ചപ്പാത്തിയിലും ദൈവത്തെ കാണുന്ന വിശ്വാസികള്‍ ഒരിടത്ത്....വേദനിക്കുന്ന രോഗികള്‍ ഒരിടത്ത്....അന്ധവിശ്വാസത്തിന്റെയും സ്വാര്‍ത്ഥതയുടെയും മാറില്‍ തലചായ്ക്കുന്ന ഇപ്പോഴത്തെ സമൂഹത്തില്‍ വിലസുന്ന ഓരോരുത്തര്‍ക്കുമുള്ള ഉപദേശമാണോ മാനുവേലച്ചനിലൂടെ താങ്കള്‍ നല്‍കുന്നത്?....നല്ല പോസ്റ്റ്.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

superb!!!

ജിഹേഷ് said...

സുന്ദരം :)

മലയാ‍ളി said...

സുന്ദരന്‍

(ഞാന്‍ പോസ്റ്റിന്റെ കാര്യാട്ടോ പറഞ്ഞത്, അല്ലാതെ... ഛേയ്!)

ഹഹഹ

കിനാവ് said...

സൂപ്പര്‍...!

സതീശ് മാക്കോത്ത്| sathees makkoth said...

സുന്ദരോ,എപ്പോഴും എപ്പോഴും സുന്ദരം എന്ന് പറഞ്ഞ് ഞാന്‍ മടുത്തു. ഇനി അതിനേക്കാള്‍ നല്ല വല്ല വാക്കും ഉണ്ടോയെന്ന് ഡിക്ഷണറീലൊന്ന് നോക്കട്ടെ!

The Common Man | പ്രാരാബ്ദം said...

സഹോദരാ..

അധികാരം കയ്യിലില്ല. അല്ലെങ്കില്‍ ഒരു ഷെവലിയര്‍ പട്ടം ഇപ്പൊ എഴുതി തന്നേനേ....

തകര്‍ത്തു കളഞ്ഞു!

Anoop said...

I can't stop congratulating you....!!! Really classic

അനിയന്‍കുട്ടി said...

Excellent depiction sundaraa.... kodu kai! :)

ചന്ദ്രകാന്തം said...

രസകരമായ എഴുത്ത്‌... അതിലേറെ രസകരവും ചിന്തിപ്പിയ്ക്കുന്നതുമായ ഉപദേശം.
എമ്മാനുവേലച്ചന്‌ സ്തുതിയായിരിയ്ക്കട്ടെ...!!!

തണല്‍ said...

ഇതിപ്പോ എന്താ പറയുക...?
ഗംഭീരമെന്നു തന്നെ..അല്ലാതെന്ത്!

കാര്‍വര്‍ണം said...

അല്പം വൈകിപ്പോയ് വരാ‍ന്‍ എന്നാലും പറയാതിരിക്കുന്നതെങ്ങനെ
നന്നായിരിക്കുന്നു

ഇസാദ്‌ said...

:) ഉഗ്രന്‍.

നവരുചിയന്‍ said...

ഇതു പോലത്തെ കുറച്ചു അച്ഛന്‍മാര് ഉണ്ടാരുന്നു എങ്കില്‍ ലോകം അങ്ങ് കിടിലം ആയേനെ ........ ആരേലും ദൈവത്തെ തിരയാന്‍ വരുന്നോ ???? സുന്ദരാ കഥ കൊള്ളാം

പിരിക്കുട്ടി said...

ee sundharan aalu kollallo...

nalla achan

വിന്‍സ് said...

ഹഹഹ അലക്കോടലക്കു :)

Babu Kalyanam | ബാബു കല്യാണം said...

:-)

പോങ്ങുമ്മൂടന്‍ said...

മനുജി-ക്ക്‌ നന്ദി.
എന്നെ ഈ നാട്ടുകവലയിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നതില്‍...
ബെന്നിജി-ക്ക്‌ നന്ദി.
പ്രതിഭയുടെ 'അടയാള' മുള്ള നല്ലോരു പോസ്റ്റ്‌ നല്‍കിയതില്‍.

ഭാവുകങ്ങളോടെ...

പിരിക്കുട്ടി said...

whare r u no post what happend?

vismaya said...

സുഹൃത്തേ..... ഞാന്‍ മലയാളം ബ്ലോഗുകള്‍ അപൂര്‍വമായേ വായിച്ചിട്ടുള്ളൂ . അപ്രതീക്ഷിതമായി നാട്ടുകവലയിലെ അടയാളം വായിച്ചു. താങ്കളുടെ ശ്രമം നന്നായി !

ഏകാന്തപഥികന്‍ said...

Bennichayo... ennatha ethu, kanane ellallo....

nerathe vayichatha.. onnude vayichu... (prathyekam comments onnum parayunnilla - vayikkan rasamullathinalanallo veendum evidethiyathu....)

malayalam ezhuthan pattanilla... allel chila akshara pishachine kanichu tharamayirunnu..

enthanennareella, blogermarokke nalla urakkathilanenna thonnunne... 'nattukavalayilum', 'roma kazhchayilum' polum aduthonnum postukal kandittilla..

കാപ്പിലാന്‍ said...

Good one :)

Chapathi is tasty.

പിരിക്കുട്ടി said...

wherr r u sundaran...
no posts

Anonymous said...

puthiya kavitha kollaam. moonnamathe vari...sathyam...

അബ്‌കാരി said...

sundaraa... super....

കിടങ്ങൂരാൻ said...

super!...

ചേച്ചിപ്പെണ്ണ് said...

"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ...."


Great ....!

thanks panchali for the link ... :)

ചക്രൂ said...

super...

കുഞ്ഞൂസ് (Kunjuss) said...

വളരെ നല്ലൊരു പോസ്റ്റ്....
ഈ നാട്ടു കവലയില്‍ ആദ്യമായിട്ടാ വരുന്നത്, ലിങ്ക് ഷെയര്‍ ചെയ്ത ചേച്ചിപ്പെണ്ണിനു നന്ദി.

യൂസുഫ്പ said...

നന്നായിട്ടുണ്ട്.
പ്രവാചകന്റെ മുടിയും താങ്ങി ചിലർ നടക്കുന്നുണ്ട്.40 കോടിയുടെ കുടീരം സ്ഥാപിക്കാൻ. അവർക്കിതൊരു പാഠമാകട്ടെ.

MKERALAM said...

ഹല്ലോ സുന്ദരാ, വരൂ തിരിച്ചു വരൂ, സുന്ദരനന്‍ അതിസുന്ദരമായി എഴുതാന്‍ കഴിയുമെന്നുള്ളത് മുഖ സ്തുതിയല്ല.
ഞാനിപ്പോഴാണിതു വായിച്ചത്.ഇങ്ങനെയൊരച്ചന്‍ യദ്ധാര്‍ഥത്തിലുണ്ടായിരുന്നെങ്കില്‍, അച്ചന്‍ മാത്രമല്ല മൊല്ലാക്കയും, പൂജാരിയും.

പ്രസന്ന സൌത്താഫ്രിക്ക

Vempally|വെമ്പള്ളി said...
This comment has been removed by the author.
Vempally|വെമ്പള്ളി said...
This comment has been removed by the author.
സാക്ഷി said...

"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ...."

classic!!!

[vinuxavier]™ said...

class!!

Anonymous said...

കലക്കി സുന്ദരാ.........

sathees makkoth said...

സുന്ദരാ...പെരുത്തകാലമായ് എഴുത്തു കണ്ടിട്ട്...
അടയാളത്തെ വെല്ലുന്ന കഥകളുമായ് പൊങ്ങുമനുഷ്യാ :))