Thursday, 15 March, 2018

നാളാഗമപുസ്തകം 5

മണ്‍സൂണ്‍ വെഡിംഗ് ================ മുങ്ങിച്ചാകാന്‍ തുടങ്ങുന്നവന്റെ മുന്നില്‍ വീണകച്ചിത്തുരുമ്പ് അതായിരുന്നു സാണ്ടി മുള്ളറുടെ കാലുകളെനിക്കെങ്കിലും, വട്ടം ചാടി പിടിക്കാതെ അതിനെ വത്തിക്കാന്‍ വലിയ പള്ളിയിലെ ബെര്‍നീനി ബ്രോന്‍സ് അള്‍ത്താരയിലെ മെഴുകു തിരികള്‍ പോലെ വണങ്ങി നില്‍ക്കുകയാണ് ഞാന്‍ .... മെഹന്തിവര്‍ക്ക് പണ്ട് ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ കുറെ ചെയ്തിട്ടുണ്ട്. എങ്ങിനെ വേണേലും വരക്കാം മിക്കവാറും ഏതേലും ഗടുവാളി പെണ്ണിന്റെ ചെളിപുരണ്ട കാലും കയ്യും ഒക്കെ ആയിരുന്നു ....ഇവിടെ ഒരു സെലെബ്രെറ്റി കാലാണ് ... വര നേരെ ആയാല്‍ തലവരവരെ മാറി വരാം .... മെഴുകുതിരി പോലത്തെ കാലുകള്‍ ഒന്നിന് മുകളില്‍ ഒന്ന് കയറ്റി വച്ചു ആട്ടിക്കൊണ്ട് സാണ്ടി മുള്ളര്‍ കാര്യത്തിലേക്ക് കടന്നു ... മണ്‍സൂണ്‍ വെഡിംഗ് കണ്ടിട്ടുണ്ടോ ? യാ യാ ....ഇഷ്ടം പോലെ ...ഞങ്ങളുടെ നാട്ടില്‍ കല്യാണം വരുന്നത് സീസന്‍ നോക്കി അല്ല .... അതിനു മഴക്കാലം വേനല്‍ ക്കാലം വസന്തകാലം എന്നൊന്നും ഇല്ല ...എല്ലാം രാശിയാണ് രാശി ... അതല്ല ...മീരാ നായരുടെ മണ്‍സൂണ്‍ വെഡിംഗ് കണ്ടോ ? ഒഹ് ഇല്ല ...അത് എന്നെ വിളിച്ചില്ല സത്യം പറഞ്ഞാല്‍ ഞാന്‍ അതുവരെ ഒരു മീരാ നായരെയും അറിയില്ലാ. male chauvinist pigs അടക്കി വാഴുന്ന സിനിമാ ലോകത്ത് ആദ്യമായി ഗോള്‍ഡന്‍ ലയണ്‍ ഏറ്റുവാങ്ങിയ മെഹന്തി ഇട്ട കയ്യുകള്‍ ആരുടെയാ ..... 20൦1 ലെ വെനീസ് ഫിലിം ഫെസ്റ്റ് .. മീരാ നായര്‍ ഇടിച്ചു കയറിയത് സാണ്ടി മുള്ളരിന്റെയും അതുപോലെ അനവധി പേരുടെയും ഹൃദയത്തിലേക്കാ. അന്ന് സാണ്ടി അടുത്തിരുന്ന ഒരു അപ്പൂപ്പന്‍റെ ഊന്നുവടി ചവിട്ടി ഓടിച്ചു ഒരു പ്രതിജ്ഞ എടുത്തിരുന്നു ....കല്യാണം കഴിക്കുന്നെങ്കില്‍ മൈലാഞ്ചി ഇട്ടു ഇന്ത്യന്‍ സ്റ്റൈല്‍ കല്യാണം .... വരന് താല്പര്യം ഉണ്ടെങ്കില്‍ കുതിരപ്പുറത്ത് വരട്ടെ ..... വരട്ടെ ...വന്നു അമ്മായി അപ്പന്റെ നെഞ്ചത്ത് പ്രതീകാത്മകമായി ചവിട്ടി പെണ്ണിനെ പിടിച്ചു കൊണ്ട് പോകട്ടെ .... അപ്പോള്‍ മെഹന്തി ഡിസൈന്‍ നോക്കാം ഞാന്‍ കൂടുതലും ചെയ്തിരിക്കുന്നത് ദമയന്തിയും അരയന്നവുമാണ്‌ ..... ഇവിടെ നമുക്ക് അരയന്നത്ത്തിനു പകരം വേണമെങ്കില്‍ കുപ്പിടിനെ വയ്ക്കാം ... വേറെയുള്ളത് കജുരാഹോ ചിത്രങ്ങള്‍ .... മൈലാഞ്ചി റെഡിമെയ്ഡ് വേണ്ടാ.....അതൊക്കെ ഞാന്‍ നാട്ടില്‍ നിന്നും വരുത്തി ഇച്ചിരെ മഞ്ഞളും ചെറുനാരാങ്ങാ നീരും ചേര്‍ത്ത് വെണ്ണപോലെ അരച്ചെടുത്ത് കൊണ്ട് വന്നോളാം ലോകത്തില്‍ ഏറ്റവും ബെസ്റ്റ് മൈലാഞ്ചി പരീക്കല്‍ കൊച്ചേട്ടന്റെ മുറ്റത്ത് നില്‍ക്കുന്ന മയിലാഞ്ചിയാണ് .... സ്പാര്‍ക്ലിംഗ് റെഡ് കാര്യങ്ങള്‍ ഏകദേശ ധാരണയായി ... ടെസ്റ്റ്‌വര്‍ക്കിനുള്ള ഡേറ്റ് പറഞ്ഞു 3 സാമ്പിള്‍ ഡിസൈനുകള്‍ അപ്പ്രുവ് ചെയ്തു കുറച്ച് കാശ് അഡ്വാന്‍സ് തന്നു ....അത്രയും ആശ്വാസം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെ വേറെ ഒരു കല്യാണത്തിന്റെ വിശേഷങ്ങള്‍ ... കുഞ്ഞളിയന്റെ കല്യാണം തീരുമാനിച്ചു കാലേ കൂട്ടി ചെന്ന് കാര്യങ്ങള്‍ മംഗളമാക്കുക.... കവടി നിരത്തി രാശി നോക്കി എവിടെങ്ങാണ്ട് കിടക്കുന്ന ഗ്രഹങ്ങള്‍ ഉപഗ്രഹങ്ങള്‍ നക്ഷത്രങ്ങള്‍ ഇതിന്റെ ഒക്കെ നിലയും നാള് മുഹൂര്‍ത്തം കാലം ഇതൊക്കെ കിറ്കൃത്യമായി നിരീക്ഷിക്കാന്‍ പ്രാപ്തിയുള്ള കണിയാന്മാരും ദിവ്യന്മാരും ഒക്കെ ഉള്ള നാട്ടില്‍ ആണ് കല്യാണം തീരുമാനിച്ചിരിക്കുന്നത് ... വല്യളിയന്റെ നില എന്താണ് വല്യളിയനെ രാഹു വിഴുങ്ങീട്ട് എന്തെലും ബാക്കി വച്ചിട്ടുണ്ടോ അതൊന്നും ആര്‍ക്കും അറിയണ്ട 3 ആള് നാട്ടില്‍ പോയി കല്യാണം കൂടി തിരിച്ചു വരാന്‍ തന്നെ ടിക്കറ്റ്കാശു എത്ര വേണം ... ഞാന്‍ വരുന്നില്ല നീ കൊച്ചുനിനെയും കൊണ്ട് പോയാല്‍ മതി .... ഞാന്‍ ഭാര്യയോടു പറഞ്ഞു അതെന്താ അളിയന്റെ കല്യാണത്തിനു നിങ്ങള്ക്ക് വന്നാല്‍ .... ഞാന്‍ വരുന്നില്ലല്ലേ പറഞ്ഞത് വരമാട്ടെ .... നിങ്കല്‍ വരമാട്ടെ .... മായേ.....ഠിം,,,,,,ഞാന്‍ കാശു കുടുക്ക എടുത്തു നിലത്തടിച്ചു പിന്നെ ഞങ്ങള്‍ ചില്ലറ തുട്ടുകള്‍ വൈകിട്ട് വരെ ഇരുന്നു എണ്ണി .... എല്ലാം കൂടി 750 യൂറോ കിട്ടി. ഹോട്ടല്‍ ജോലിക്കാലത്ത് ടിപ്പ് കിട്ടുന്ന കാശു വീതം വച്ചു കിട്ടിയതു കൂട്ടിവച്ചിരുന്നതാണ് ... അത് കൊണ്ട് 2 പേര്‍ക്കുള്ള ടിക്കറ്റ് എടുത്തു .... അമ്മായി അമ്മയുടെ കാള്‍ വന്നു. ജോലി ഒന്നും ഇല്ലല്ലോ പിന്നെ കല്യാണത്തിനു വന്നാല്‍ എന്താണ് നഷ്ടം എന്ന ന്യായമായ ഒരു ചോദ്യം ... ഞാന്‍ ഇവിടെ ഒരു ജോലിക്കുള്ള ശ്രമത്തില്‍ ആണ്. അത് നഷ്ടപെടുത്താന്‍ വയ്യ ..... നിനക്ക് ബന്ധങ്ങള്‍ ആണോ വലുത് ജോലിയാണോ .... കമ്പിളി പ്പുതപ്പ് കമ്പിളി പ്പുതപ്പ് .... ഫോണ്‍ കട്ടാക്കി ഞാന്‍ ഇവിടെ സാണ്ടി മുള്ളര്‍ പുര നിറഞ്ഞു നില്‍ക്കുന്നു ...അതൊന്നും ഇവര്‍ക്കാര്‍ക്കും അറിയണ്ടല്ലോ. നല്ല രീതിയില്‍ മെഹന്തി ഇട്ടു അതിനെ ആരേലും പിടിച്ചു ഏല്‍പ്പിക്കണം ... അത് കണ്ടു വേറെ ആര്‍ക്കേലും മെഹന്തി ഇടാന്‍ തോന്നിയാല്‍ എനിക്കൊരു ജീവിത മാര്‍ഗ്ഗം പരിക്കകൊച്ചേട്ടന്റെ വീട്ടിലെ അതി വിശിഷ്ട മൈലാഞ്ചി വന്നെത്തി .... കറിക്ക് മുളക് ഉള്ളി ഒക്കെ ചതക്കുന്ന ഇടികല്ലില്‍ അതീവ ശ്രദ്ധയോടെ മൈലാഞ്ചി അരച്ചു കൊണ്ടിരുന്ന എന്നെ കുറെ നേരം പകച്ചു നോക്കി നിന്ന ഭാര്യ ചോദിച്ചു എന്തിനാ ഇത് .... ആങ്ങളയുടെ കല്യാണത്തിനു നീ പോകുവല്ലേ ...ഇത്തിരി മൈലാഞ്ചി ഇട്ടു വിടാന്‍ .... ഡല്‍ഹിയില്‍ എന്റെ മക്കാമാലിക്കിന്റെ മകളുടെ കല്യാണത്തിനു ഞാന്‍ ഒരു ഡിസൈന്‍ ചെയ്തതിന്റെ ഫോട്ടോ കണ്ടു അവള്‍ പലപ്പോഴും അസൂയ പെട്ടിരുന്നു .... ദമയന്തി അരയന്നം വരച്ചു കൊടുത്തപ്പോള്‍ അവളുടെ വഴക്കു മാറി. നിങ്ങള്‍ ഈ കല്യാണത്തിനു വരാത്തത് വല്യ നഷ്ടം ആയിരിക്കും കേട്ടോ ...വന്നരുന്ണേല്‍ എല്ലാര്ക്കും മെഹന്ദി ഇടാമായിരുന്നില്ലേ തീര്‍ച്ചയായും ...ഞാന്‍ വരാന്‍ മാക്സിമം ശ്രമിക്കാം ...അമ്മൂമ്മ സമ്മതിക്കുമോ ആവോ മെഹന്തി ഇടാന്‍ .... കര്‍ത്താവിന്റെ പീഡാനുഭവം വരച്ചു കൊടുക്കാം ... അത് വേണ്ടാന്ന് പറയില്ലാലോ അങ്ങിനെ ഒരു പ്രകാരത്തില്‍ ഭാര്യയേയും കുട്ടിയേയും നാട്ടിലേക്ക് പറഞ്ഞയച്ചു . സാണ്ടി മുള്ളര്‍ക്ക് ട്രയല്‍ വേര്‍ഷന്‍ കാണിക്കാനുള്ള ഡേറ്റ് ആയി .... രാവിലെ തന്നെ ദമയന്തി അരയന്നം കുപ്പിട് ഒക്കെ മനസ്സില്‍ ഇട്ടു പെരുക്കി പുറപ്പെട്ടു അവിടെ ചെന്നപ്പോള്‍ ആയയുടെ മേലാണ് പരീഷണം നടത്തേണ്ടത് .... അത് ഒരു ആഫ്രിക്കക്കാരി ആയിരുന്നു ... വര്‍ക്ക്‌ ഒക്കെ നന്നായി ചെയ്തു പക്ഷെ മൈലാഞ്ചിക്കും ഒരു പരിധി ഇല്ലേ .... ഒന്നും തെളിഞ്ഞില്ലാ ബാക്കി വന്ന മൈലാഞ്ചി ടൈബര്‍ നദിയില്‍ വലിച്ചെറിഞ്ഞു ഞാന്‍ ഭാവിയെ ഭയാശങ്കകളോടെ നോക്കി . ചെന്തീ നിറമായി ടൈബര്‍ ജലം കടലിലേക്ക്‌ ഒഴുകിപോയി *തുടരും