Friday, 6 April, 2007

ഒന്ന് വച്ചാല്‍ രണ്ട്

നാട്ടുകവലയ്ക്ക് ഇന്നീക്കാണുന്ന പത്രാസും പ്രൗഡീം ഒരു എഴുപത്തഞ്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നില്ല. ഇന്നത്തെ നാട്ടുകവല അന്ന് വെറും കാട്ട്‌കവല..... കാട്ടാനേം, കാട്ടുപോത്തും, കാട്ടുകടുവയും വിഹരിച്ചിരുന്ന ഘോരവനം.

കാലക്രമത്തില്‍ കാട്തെളിഞ്ഞു കവലയായ്.....

ചായക്കടവന്നു റേഷന്‍‌കട വന്നു പലചരക്ക്‌വ്യാപാരം‌വന്നു പിന്നെ പൗരന്മാര്‍ക്ക് ചീട്ട്‌കളിച്ചിരിക്കാന്‍ ഒരു 'സ്പോര്‍ട്ട്‌സ് ക്ലബും' സ്ഥാപിതമായപ്പോള്‍ ഇടുക്കി ജില്ലയിലെ മറ്റേതു കുടിയേറ്റ ഗ്രാമങ്ങളോടും കിടപിടിക്കാന്‍ ഞങ്ങളുടെ നാട്ട്‌കവലയും പ്രാപ്തമായ്.

ആദ്യകാലകുടിയേറ്റക്കാര്‍ക്ക് മതങ്ങളില്ലായിരുന്നു... അവര്‍ ബാലാരിഷ്ടതകള്‍ പിന്നിട്ട് മടിയില്പത്ത് പുത്തനൊക്കെ ആയതിനു ശേഷമാണ് കവലയില്‍ മതങ്ങള്‍ വന്നത്.

ആദ്യം സ്ഥാപിതമായത് കത്തോലിക്കാ പള്ളിവക കുരിശ്, വിത്ത്- വായ് പിളര്‍ന്നിരിക്കുന്ന ഭണ്ഡാരം ' വലതുകൈ കൊടുക്കുന്നത് ഇടത്കൈ അറിയരുത്' എന്നെഴുതിയത്.

വല്യ താമസമില്ലാതെ ഓപ്പോസിറ്റ് സൈഡില്‍ വേറൊരുകുരിശ്....യാക്കോബായ പള്ളിവക അതിനും വായ്പിളര്‍ന്നിരിക്കുന്ന ഭണ്ഡാരം, അവിടെ 'ഇടത്കൈ കൊടുക്കുന്നത് വലതുകൈയും അറിയരുത് ' എന്നാണ് എഴുതിയിരുന്നത്.

അടുത്തത് മുസ്ലീംങ്ങളുടെ ഊഴമായിരുന്നു. പച്ച ചന്ദ്രനും പച്ച നക്ഷത്രവും ഒക്കെ വരച്ച അവരുടെ ഭണ്ഡാരവും വായ്പിളര്‍ന്നിരുന്നു അതില്‍ ' ദാനധര്‍മ്മങ്ങള്‍ ആപത്ത്‌കളെ തടയും' എന്നതായിരുന്നു തിരുവെഴുത്ത്.

കുടിയേറ്റക്കാരുടെ ഏരിയ ആയതുകൊണ്ടാണോ എന്തോ ഭാരതത്തില്‍ പണ്ട് തൊട്ടേയുള്ളവര്‍ ഏറ്റവും അവസാനമാണ് വന്നത്. വായ് പിളര്‍ന്നിരിക്കുന്ന അവരുടെ വക ഭണ്ഡാരത്തില്‍ 'നാട്ട്‌കവല ശ്രീ ധര്‍മ്മശാസ്താവിന്റെ കാണിക്കവഞ്ചി' എന്നെഴുതിയിരിക്കുന്നു.

മത സൗഹാര്‍ദ്ധം കളിയാടാന്‍ തുടങ്ങിയ നേരത്താണ് കവലയുടെ ഒത്തനടുക്ക് പോക്കറ്റടിക്കാരന്‍ കുഞ്ഞൗസേപ്പ് കുത്തിയിരുന്നത്. മുന്‍പില്‍ പടം വിരിച്ച് അവന്‍ കിലുക്കിക്കുത്തി.....

"ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ടിം"

വയ് രാജാ വയ് ഒന്ന് വച്ചാല്‍ രണ്ട്.....രണ്ട് വച്ചാല്‍ നാല്...
താരതമ്മ്യേനെ ഭേതപ്പെട്ട ഓഫര്‍...

പാവം വിശ്വാസികള്‍ കണ്‍ഫ്യൂസ്ഡായ്....

ആരെ വിശ്വസിക്കും? എവിടെ പണമെറിയും?....

14 comments:

സുന്ദരന്‍ said...

പെരിങ്ങോടരുടെ മൊഴി സ്കീം ഓണ്‍ലൈന്‍ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കിയതാ...

നന്നായോ ആവോ....

Moorthy said...

മൊഴി സ്കീം കൊള്ളാം :)
qw_er_ty

ആവനാഴി said...

ഹായ് സുന്ദര്‍,

ഞാനും ഒരു താങ്ങു താങ്ങാന്‍ തീരുമാനിച്ചു.

വാ പിളര്‍ന്നിരിക്കുന്ന ഭണ്ഡാരങ്ങള്‍; കലക്കീ സുന്ദര്‍, കലക്കി.
കലക്കിത്തെളീച്ചൂല്ലോ ഭഗവാനേ.

ഞങ്ങളുടെ നാട്ടിലുമുണ്ട് ഭണ്ഡാരങ്ങള്‍. ഒരു ഭണ്ഡാരത്തിനുമുന്നില്‍ എഴുതിവച്ചിരിക്കുന്നതിങ്ങനെ:
“ആരോഗ്യം, അഭിവൃദ്ധി, സുഖം, ശാപമോക്ഷം, പരീക്ഷകളില്‍ വിജയം, ഗവര്‍മ്മേണ്ടു ജോലി, പ്രണയസാഫല്യം എന്നിവക്കും സ്വര്‍ഗ്ഗപ്രാപ്തിക്കും ഇവിടെ വഴിപാടിടുക”

സ്വര്‍ഗ്ഗപ്രാപ്തി എന്നു വായിച്ചപ്പോള്‍ ഇടാനെടുത്ത കാശ് അപ്പഴേ പോക്കറ്റിലിട്ട് ഞാന്‍ ഓടി. തിരിഞ്ഞു നോക്കിയില്ല.

എനിക്കിച്ചരെ കപ്പ വേവിച്ചതും, ഒണക്കമീന്‍ ചുട്ടതും, പനങ്കള്ളും ഒക്കെ സേവിച്ച് ഈ ഭൂമിമലയാളത്തില്‍ ജീവിക്കണമെന്നുണ്ട്.

എനിച്ചു പോണ്ടാ സ്വര്‍ഗ്ഗത്തിലു, എനിച്ചു പോണ്ടാ.ഞാന്‍ പോണില്ല.

venu said...

ഹായു് , സുന്ദരാ നല്ല ആക്ഷേപ ഹാസ്യം.
നല്ല എഴുത്തു്.:)

Reshma said...

രസിച്ചു!

അഗ്രജന്‍ said...

താന്‍ സുന്ദരനും സുന്നരനും ഒന്നുമല്ല കേട്ടോ ഒന്നരനാ... ഒരൊന്നൊന്നരന്‍ :)

സുന്ദ(ന്ന)രന്‍ പോസ്റ്റ് :)

ആഷ said...

ചുന്ദരോ, :)
എന്റെ പ്രൊഫൈല്‍ പടത്തില്‍ നോക്കിക്കേ
ആ...അതു തന്നെ

പടിപ്പുര said...

അതുകൊള്ളാം. നല്ല സുന്ദരന്‍ ഓഫര്‍!

G.manu said...

kasari mone dinesh...

pocket adikkaranu koduthal mathi...avante kudumbam enkilum rakshapedum

great

kaithamullu - കൈതമുള്ള് said...

കുറിക്ക് കൊള്ളുന്ന ഹാസ്യം!
സുന്നരാ, ഇനി ടെസ്റ്റിങ്ങ് ഒന്നും വേണ്ടാ....
തോക്കങ്ങട്ടെട്‌ക്ക്വാ, വെയ്ക്കാ വെടി....

കുറുമാന്‍ said...

സുന്ദരാ, കലക്കി, ഒന്ന് വച്ചാല്‍ രണ്ട്, മൊത്തം കമ്പനിക്കടിച്ചു.വാരിക്കോ...

(സുന്ദരന്‍) said...

ഇത്രിടംവരെവന്ന് താങ്ങുകള്‍ തന്ന

മൂര്‍ത്തി
ആവനാഴി
വേണൂ
രേഷ്മ
അഗ്രജന്‍
ആഷ
പടിപ്പുര
കൈതമുള്ള്
മനു
കുറുമാന്‍

എന്നിവര്‍ക്കി എന്റെ വക താങ്ക്സ്...

സതീശ് മാക്കോത്ത് | sathees makkoth said...

സുന്ദരോ,
ബഹുകേമായിട്ടുണ്ട്ട്ടോ ...
(അമ്പലക്കാരുടേം പള്ളിക്കാരുടേം ഇടി കൊള്ളാതെ സൂക്ഷിച്ചോണം.)

കുതിരവട്ടന്‍ | kuthiravattan said...

:-)